സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഓണത്തിന് അരി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില പിടിച്ചു നിര്‍ത്താന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു. സബ്സിഡി വെളിച്ചെണ്ണയുടെ വില ഇനിയും കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 25ന് ഓണച്ചന്തയിലും സബ്സിഡി വെളിച്ചെണ്ണ എത്തും. ഈമാസം 26 മുതല്‍ മഞ്ഞക്കാര്‍ഡുകാര്‍ക്ക് ഓണക്കിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പുറമെ സപ്ലൈകോയില്‍ തിരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ പകുതിവിലയ്ക്ക് ലഭ്യമാക്കും. സെപ്റ്റംബർ മാസത്തെ സബ്‌സിഡി സാധനങ്ങൾ ഓഗസ്റ്റ് മാസം മുതൽ വാങ്ങാൻ സാധിക്കും. അഡ്വാൻസ് ആയി വാങ്ങാൻ കഴിയും.
അതേസമയം, വിപണിയിലെ വ്യാജവെളിച്ചെണ്ണക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി. വിപണിയിലെ വ്യാജവെളിച്ചെണ്ണയുടെ സാന്നിധ്യം തുറന്നുകാട്ടിയ മനോരമ ന്യൂസ് അന്വേഷണ പരമ്പരയെത്തുടര്‍ന്നാണ് നടപടി.