കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില വധക്കേസ് പ്രതി യാസിറിന്‍റെ കുടുംബം മൂന്ന് വയസുകാരി കൊച്ചുമകളെ ആവശ്യപ്പെടുന്നത് കൊല്ലാന്‍ വേണ്ടിയാണെന്ന് ഷിബിലയുടെ മാതാപിതാക്കള്‍ മനോരമ ന്യൂസിനോട്. കുഞ്ഞിനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് യാസിറിന്‍റെ മാതാവ് സാബിറയാണ് കോഴിക്കോട് കുടുംബ കോടതിയെ സമീപിച്ചത്. കുഞ്ഞിനെ വിട്ടു നല്‍കേണ്ടതില്ലെന്നാണ് കോടതി നിലപാട് എടുത്തത്.
മകളെ കൊന്നവന്‍റെ കുടുംബത്തിലേക്ക് കൊച്ചു മകളെ വിട്ടു കൊടുക്കില്ലെന്നാണ് അബ്ദുല്‍ റഹ്മാനും ഹസീനയും പറയുന്നത്.കൊല്ലാന്‍ വേണ്ടിയും യാസിറിന് ശിക്ഷ ഇളവ് ലഭിക്കാനുമാണ് കുഞ്ഞിനെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നതെന്നാണ് ഷിബിലയുടെ കുടുംബം പറയുന്നത്
കുറച്ച് സമയം യാസിറിന്‍റെ മാതാവ് സാബിറയെ കാണിച്ച ശേഷം കുട്ടിയെ ഷിബിലയുടെ മാതാപിതാക്കള്‍ക്കൊപ്പം കോഴിക്കോട് കുടുംബ കോടതി തിരിച്ചയച്ചു. കഴിഞ്ഞ മാര്‍ച്ച് 18 നായിരുന്നു ഷിബിലയെ ഭര്‍ത്താവ് യാസിര്‍ കുത്തി കൊലപ്പെടുത്തിയത്.ഷിബിലയെ കൊലപ്പെടുത്തുന്നതിനിടെ അബ്ദുല്‍ റഹ്മാനും ഹസീനയ്ക്കും യാസിറിന്‍റെ കുത്തു കൊണ്ട് പരുക്കേറ്റിരുന്നു