കെഎസ്ആർടിസി മിന്നൽ ബസ് ഗട്ടറിൽ വീണ് യാത്രക്കാരിയുടെ തല മുകളിലെ ബർത്തിൽ ഇടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്ന് ബത്തേരിക്ക് വന്ന ബസിൽ കോഴിക്കോട്ട് വച്ച് പുലർച്ചെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ മീനങ്ങാടി സ്വദേശിയായ യുവതി ബോധരഹിതയായി. അപസ്മാരത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ച യുവതിയെ ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോശം രീതിയിലുള്ള ഡ്രൈവിങ് ആയിരുന്നു എന്ന് യാത്രക്കാർ പരാതിപ്പെട്ടു. യാത്രക്കാരിൽ പലർക്കും ഇടിയുടെ ആഘാതത്തിൽ ചെറിയ പരുക്കേറ്റിട്ടുണ്ട്.

ENGLISH SUMMARY:

A KSRTC Minnal bus met with an accident when it veered into a gutter, causing a woman passenger’s head to hit the upper berth. The incident occurred early morning in Kozhikode on the bus traveling from Thiruvananthapuram to Bathery. Due to the impact, a young woman from Meenangadi lost consciousness. Showing symptoms of epilepsy, she was immediately admitted to a private hospital in Kozhikode. Passengers alleged reckless driving as the reason behind the accident. Several passengers also suffered minor injuries from the jolt.