സര്‍ക്കാരിനെതിരെ അടിമുടി വിമര്‍ശനവുമായി സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ട്. കൊടി സുനിക്ക് ജയില്‍ വിശ്രമകേന്ദ്രമോ എന്നാണ് സി.പി.ഐയുടെ ചോദ്യം. കൊടുംകുറ്റവാളികള്‍ക്ക് സംസ്ഥാനത്ത് സംരക്ഷണം കിട്ടുന്നു. പൊലീസ് അമിതാധികാരം പ്രയോഗിക്കുന്നു. മൃഗസംരക്ഷവകുപ്പിന്‍റെ പ്രവര്‍ത്തനവും തൃപ്തികരമല്ലെന്നും വിമര്‍ശനം.
ആഭ്യന്തരവകുപ്പിനെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വിമര്‍ശനമുയര്‍ത്തി. കാപ്പാ–പോക്സോ പ്രതികള്‍ക്ക് രാഷ്ട്രീയ സ്വീകരണം ലഭിക്കുന്നു. അജിത്കുമാറൊന്നും മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ലെന്നും വകുപ്പുകളില്‍ കുടുംബശ്രീക്കാരെ തിരുകിക്കയറ്റുന്നു എന്നുമാണ് മറ്റു വിമര്‍ശനം. രണ്ട് ചെറുപ്പക്കാരെ യു.എ.പി.എ ചുമത്തി കുടുക്കാന്‍ നോക്കി. ഇങ്ങനെ കുടുക്കുന്നവര്‍ ആകരുത് എല്‍.ഡി.എഫ് സര്‍ക്കാരെന്നും ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ ബിനോയ് വിശ്വം പറഞ്ഞു.