ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ കസ്റ്റഡിയിലെടുത്തു. ചെന്നൈ തിരുമംഗലം പൊലീസ് ആലുവയിലെത്തിയാണ് മിനുവിനെ കസ്റ്റഡിയിലെടുത്തത്. ഇവരെ രാവിലെ ചെന്നൈയില്‍ എത്തിച്ചു. മിനുവിനെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമന്യൂസ്. കോമിന് ലഭിച്ചു.
2014ല്‍ ആയിരുന്നു സംഭവം. സിനിമയിൽ അഭിനയിപ്പിക്കാമെന്ന പേരിൽ യുവതിയെ തമിഴ്നാട്ടില്‍ എത്തിച്ച് സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചുവെന്നാണ് പരാതി.