വാൽപാറയിൽ 7 വയസുകാരനെ ആക്രമിച്ചു കൊലപ്പെടുത്തിയത് കരടിയെന്ന് സൂചന. അസം സ്വദേശി സർഫത്ത് അലി യുടെ മകൻ നൂറുൽ ഇസ്ലാമാണ് വേവ്ർലി എസ്റ്റേറ്റിൽ വെച്ച് ഇന്നലെ 7.30 ഓടെ കൊല്ലപ്പെട്ടത്. പുലിയെന്ന് നേരത്തെ സംശയം ഉയർന്നെങ്കിലും പുലിയുടെ കാൽപാടുകളോ മറ്റു സൂചനകളോ കണ്ടെത്താനായില്ല. മേഖലയിൽ നേരത്തെ കരടി സാന്നിധ്യമുണ്ടായിരുന്നു.
നേരത്തെ വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു വരുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷമാകും പൂർണ സ്ഥിരീകരണത്തിലെത്തുക. പാൽ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ സമയത്താണ് 7 വയസുകാരനെ വന്യജീവി ആക്രമിച്ചത്. കുട്ടി വീട്ടിൽ തിരിച്ചെത്താത്തതോടെ മാതാപിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.