mutalapozhi-fishing-accident-kerala-fishermen-death

തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് സ്വദേശി അറുപത്തിയഞ്ച് വയസ്സുകാരനായ മൈക്കിള്‍, ചിറയിന്‍കീഴ് കടകം സ്വദേശി 43 വയസ്സുകാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പേര്‍ മറ്റൊരു വള്ളത്തില്‍ കയറി രക്ഷപെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ശക്തമായ തിരയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു.

ENGLISH SUMMARY:

Boat accident Kerala results in the death of two fishermen in Mutalapozhi. The incident occurred when their boat capsized due to strong waves, while returning after fishing.