ഓൺലൈന്‍ മദ്യവിൽപ്പനയ്ക്ക് സാധ്യത തേടി ബെവ്കോ. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുടെ മൂന്നാംവട്ട ശുപാർശയും പ്രാഥമിക രൂപരേഖയും ബെവ്കോ എം.ഡി എക്സൈസ് വകുപ്പിന് സമർപ്പിച്ചു. അതേസമയം ഓൺലൈൻ മദ്യവില്‍പന ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ഓൺലൈന്‍ മദ്യവിൽപ്പന ബെവ്കോ കൗണ്ടറുകളിലെ തിരക്കു കുറയ്ക്കാനുള്ള മികച്ച മാർഗമെന്ന് ബെവ്കോ എം.ഡി എക്സൈസ് വകുപ്പിന് സമര്‍പ്പിച്ച രൂപരേഖയില്‍ പറയുന്നു.23 വയസ് പൂർത്തിയായ ഏതൊരാൾക്കും ആധാർ കാർഡ് ഉപയോഗിച്ച് നിശ്ചിത അളവ് മദ്യം ഓൺലൈനിൽ ബുക്ക് ചെയ്യാം. വീടുകളിൽ ഭക്ഷണം എത്തിക്കുന്നതിന് സമാനമായി മദ്യവും വിതരണം ചെയ്യാമെന്നാണ് കമ്പനികളുടെ അപേക്ഷയില്‍. മറ്റ് സംസ്ഥാനങ്ങളിൽ സമാനരീതിയിൽ മദ്യം വിതരണം ചെയ്യുന്നതും ബെവ്കോയുടെ ശുപാർശയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒന്നര വർഷം മുൻപും ഇതേ ആവശ്യം ഉയർന്നതാണെന്നും ഓണ്‍ലൈന്‍ മദ്യവില്‍പന പരിഗണനയില്‍ ഇല്ലെന്നും മന്ത്രി എം.ബി.രാജേഷ്
കോവിഡ് വ്യാപനത്തിന് പിന്നാലെ ഇത്തരത്തിലൊരു ആവശ്യം ഉയർന്നിരുന്നു. വിവാദം കണക്കിലെടുത്ത് ആദ്യമേ തന്നെ ബെവ്കോയുടെ ശുപാർശ എക്സൈസ് വകുപ്പ് തള്ളി.നികുതിഘടനയിൽ തീരുമാനമായാൽ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.