suresh-gopi-voting-issue-sunil-dcc

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വൻ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് കോൺഗ്രസ് രംഗത്ത്. ബി.ജെ.പി.ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് തൃശൂർ ഡി.സി.സി. ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി താമസിച്ച വീട്ടിൽ മാത്രം 11 വോട്ടുകൾ പുതുതായി ചേർത്തതായി ഡി.സി.സി. ആരോപിച്ചു.

ഈ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. സുരേഷ് ഗോപി താൽക്കാലികമായി താമസിച്ച വീട്ടിൽ 11 വോട്ടുകൾ ചേർത്തതുൾപ്പെടെ, 45 പേരുടെ വോട്ടുകൾ സംബന്ധിച്ച് ഡി.സി.സി. വിശദമായ പരാതി നൽകിയിട്ടുണ്ട്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ. നേതാവ് വി.എസ്. സുനിൽകുമാറും രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഓഫീസർ നൽകിയ പത്രക്കുറിപ്പ് വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടർമാരെ ഫോം 6 പ്രകാരമല്ല ചേർത്തിരിക്കുന്നതെന്നും, പുതുതായി ചേർത്തവരിൽ ഭൂരിഭാഗവും 45-നും 70-നും ഇടയിൽ പ്രായമുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, പുതുക്കിയ വോട്ടർപട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമായെന്നും സുനിൽകുമാർ ആരോപിച്ചു. 

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വൻ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് കോൺഗ്രസ് രംഗത്ത്. ബി.ജെ.പി.ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് തൃശൂർ ഡി.സി.സി. ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി താമസിച്ച വീട്ടിൽ മാത്രം 11 വോട്ടുകൾ പുതുതായി ചേർത്തതായി ഡി.സി.സി. ആരോപിച്ചു.

ഈ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. സുരേഷ് ഗോപി താൽക്കാലികമായി താമസിച്ച വീട്ടിൽ 11 വോട്ടുകൾ ചേർത്തതുൾപ്പെടെ, 45 പേരുടെ വോട്ടുകൾ സംബന്ധിച്ച് ഡി.സി.സി. വിശദമായ പരാതി നൽകിയിട്ടുണ്ട്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ഉൾപ്പെടെ വൻ ക്രമക്കേട് നടന്നെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫും ആരോപിച്ചു. പ്രാദേശിക തലത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും, വാർഡ് വിഭജനം അശാസ്ത്രീയമായി നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ. നേതാവും, എൽ.ഡി.എഫ്.സ്ഥാനാർത്ഥിയുമായിരുന്ന വി.എസ്. സുനിൽകുമാര്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഓഫീസർ നൽകിയ പത്രക്കുറിപ്പ് വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടർമാരെ ഫോം 6 പ്രകാരമല്ല ചേർത്തിരിക്കുന്നതെന്നും, പുതുതായി ചേർത്തവരിൽ ഭൂരിഭാഗവും 45-നും 70-നും ഇടയിൽ പ്രായമുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, പുതുക്കിയ വോട്ടർപട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമായെന്നും സുനിൽകുമാർ ആരോപിച്ചു.

അന്നത്തെ ജില്ലാ കലക്ടറായിരുന്ന വി.ആർ. കൃഷ്ണതേജയെയും അദ്ദേഹം പഴിചാരി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി.യുടെ സഖ്യകക്ഷിയുടെ ഉപമുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൃഷ്ണതേജയുടെ ജോലിയെന്ന് വി.എസ്. സുനിൽകുമാർ ആരോപിച്ചു. വോട്ടർ പട്ടികയിലെ അനർഹരെ ചൂണ്ടിക്കാട്ടി നേരത്തെ കളക്ടർക്ക് പരാതി നൽകിയിരുന്നതായും, എന്നാൽ ആ പരാതി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കൈമാറിയില്ലെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. എത്ര വോട്ടർമാരെ അനർഹമായി തിരുകിക്കയറ്റിയെന്ന് വ്യക്തമാക്കാൻ സുനിൽകുമാറിനായില്ല. ബൂത്തുതല കണക്കെടുപ്പ് ഇനി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അന്തിക്കാട്ടെ സ്വന്തം ബൂത്തിലും പഞ്ചായത്തിലും വി.എസ്. സുനിൽകുമാറിന് വോട്ട് ഗണ്യമായി കുറഞ്ഞത് എങ്ങനെയെന്ന് ബി.ജെ.പി. തിരിച്ചുചോദിച്ചു. 75,000-ൽ പരം വോട്ടുകൾക്കാണ് എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചത്. 2019-ൽ 2,93,000 വോട്ടുകളായിരുന്ന സുരേഷ് ഗോപിയുടെ വോട്ട് 2024-ൽ 4,12,000 ആയി ഉയർന്നിരുന്നു. ബി.ജെ.പി. ചേർത്ത അനർഹ വോട്ടുകൾ എത്രയാണെന്ന് കണ്ടെത്താൻ യു.ഡി.എഫും എൽ.ഡി.എഫും വോട്ടർ പട്ടിക പരിശോധന തുടങ്ങിയിട്ടുണ്ട്.

ENGLISH SUMMARY:

Thrissur election fraud allegations have surfaced with Congress accusing BJP of voter list manipulation in Thrissur constituency. A thorough investigation is demanded into the alleged irregularities related to newly added votes in the voter list.