default
ദേശീയപാത 66ന്റെ നിര്‍മാണത്തില്‍ ഗുരുതരവീഴ്ചയെന്ന് വിദഗ്ധസമിതി. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പലയിടത്തും നിര്‍മാണമെന്ന് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കുന്നിടിച്ച് പാതയുണ്ടാക്കിയിടത്ത് അശാസ്ത്രീയമായാണ് സോയില്‍ നെയിലിങ് നടത്തിയത്. മണ്ണിന്റ ബലം, ഭൂഗര്‍ഭജലനില ഒന്നും പരിശോധിച്ചില്ല.
കൂരിയാട് അടക്കം RE വാള്‍ മണ്ണിന്റെ ബലം പരിശോധിക്കാതെ. തട്ട് തട്ടായി ചെയ്യേണ്ടത് ഒറ്റ സ്ട്രെച്ചില്‍ തീര്‍ത്തു. കരാറുകാര്‍ മുന്‍വിധിയോടെ പ്രവര്‍ത്തിച്ചെന്നും കേരളത്തിന്റ ഭൂമിഘടനയോ, കാലാവസ്ഥയോ പരിഗണിച്ചില്ലെന്നും 96 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കാസര്‍കോട് വീരമലക്കുന്ന് ഇടിച്ചതിനുള്ള പിഴയായ 1.16 കോടി അടയ്ക്കില്ലെന്ന് മേഘ കണ്‍സ്ട്രക്ഷന്‍. പിഴവ് താലൂക്ക് സര്‍വേയറുടേതെന്നാണ് കമ്പനിയുടെ നിലപാട്. കമ്പനിയുടെ വാദം കേള്‍ക്കാന്‍ 13ന് ഹിയറിങ് നടത്തും.