സൂപ്പര്‍താരങ്ങളായ വിരാട് കോലിയെയും രോഹിത് ശര്‍മയെയും തരംതാഴ്ത്തി ബിസിസിഐ. വമ്പന്‍ മാറ്റങ്ങളോടെയാണ് കോണ്‍ട്രാക്റ്റ് പട്ടിക ബിസിസിഐ പുറത്തിറക്കുകയെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷത്തോടെ എലീറ്റ് വിഭാഗമായിരുന്ന എ പ്ലസ് കാറ്റഗറി പൂര്‍ണമായും ഒഴിവാക്കി. എ പ്ലസിലുണ്ടായിരുന്ന കോലിയും രോഹിതും പുതിയ പട്ടികയില്‍ ബി ഗ്രൂപ്പിലാണ്. ട്വന്‍റി 20യിലും ടെസ്റ്റിലും കളിക്കാത്തതിനാലാണ് താരങ്ങളെ ആദ്യ ഗ്രൂപ്പില്‍ നിന്ന് മാറ്റിയത്. നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് രോ–കോ കളിക്കുന്നത്. ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനം  കൊണ്ട് മാത്രം ഇരുവരെയും ഉയര്‍ന്ന ഗ്രൂപ്പില്‍ നിലനിര്‍ത്തേണ്ടതില്ലെന്നും പുതിയ തലമുറയ്ക്ക് അവസരം നല്‍കാമെന്നുമുള്ള നിലപാട് ബിസിസിഐ കൈക്കൊണ്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 

പുതിയ സംവിധാനം അനുസരിച്ച് ഗ്രൂപ്പ് എയാണ് ഏറ്റവും ഉയര്‍ന്ന ക്ലാസ്. എല്ലാ ഫോര്‍മാറ്റിലും രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. നിലവില്‍ എ ഗ്രൂപ്പില്‍ ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമാണുള്ളത്. 

ഗ്രൂപ്പ് ബിയില്‍ രോഹിതിനും കോലിക്കും പുറമെ സൂര്യകുമാര്‍ യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരാണുള്ളത്

ഗ്രൂപ്പ് സിയില്‍ അക്സര്‍ പട്ടേല്‍, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്,പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ, സായ് സുദര്‍ശന്‍,രവി ബിഷ്ണോയ്, ഋതുരാജ് ഗെയ്ക്ക്വാദ്. 

അജിത് അഗാര്‍ക്കറിന്‍റെ നേതൃത്വത്തിലുള്ള സിലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് പുതിയ പരിഷ്കാരങ്ങള്‍. എ പ്ലസ് കാറ്റഗറി ഒഴിവാക്കിയതോടെ മുതിര്‍ന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന തുകയിലും വലിയ വ്യത്യാസം ഉണ്ടാകും. വൈകാതെ ലിസ്റ്റ് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. 30 താരങ്ങളാണ് കോണ്‍ട്രാക്റ്റ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.

വനിതാ താരങ്ങളില്‍ ജമീമ റോഡ്രിഗസിന് എ കാറ്റഗറിയിലേക്ക് പ്രവേശനം ലഭിച്ചെക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2025 വനിതാ ലോകകപ്പ് സെമി ഫൈനലിലെ തകര്‍പ്പന്‍ പ്രകടനമാണ് ജമീമയെ തുണച്ചത്. ഇതോടെ ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി, ദീപ്തി ശര്‍മ എന്നിവര്‍ക്കൊപ്പമാകും ജമീമയുടെയും സ്ഥാനം.

ഗ്രൂപ്പ് ബി: രേണുക ഠാക്കൂര്‍, ഷെഫാലി വര്‍മ, റിച്ച ഘോഷ്, സ്നേഹ റാണ. ഗ്രൂപ്പ് സി: രാധ യാദവ്, അമന്‍ജോത് കൗര്‍, പ്രതിക റാവല്‍, ക്രാന്തി ഗൗഡ്, ഉമ ഛേത്രി, അരുന്ധതി റെഡ്ഡി, ശ്രീ ചരിണി, യസ്തിക ഭാട്യ, ഹര്‍ലീന്‍ ഡിയോള്‍, കശ്വി ഗൗതം, കംലിനി, വൈഷ്ണവി ശര്‍മ, തേജല്‍ ഹസ്ബിന്‍സ്. 

ENGLISH SUMMARY:

In a major reshuffle, the BCCI has reportedly downgraded veteran stars Virat Kohli and Rohit Sharma in its latest annual player contracts for 2026. The elite 'A+' category has been entirely scrapped, and the duo now features in Group B as they no longer represent India in T20Is and Tests regularly. According to reports, Group A is now the highest tier, reserved only for all-format players like Jasprit Bumrah, Shubman Gill, and Ravindra Jadeja. The selection committee led by Ajit Agarkar emphasized youth, promoting players like Yashasvi Jaiswal and Rishabh Pant to Group B. In the women's category, Jemimah Rodrigues is expected to join the top tier following her brilliant 2025 World Cup performance. This move signals a generational shift in Indian cricket and will significantly impact the retainership fees of senior players.