ഡോക്ടർ ഹാരിസിനെതിരായ വിഷമുനകൾ എല്ലാം പൊളിഞ്ഞതോടെ പത്തി മടക്കി ആരോഗ്യ വകുപ്പ്. ഡോക്ടർ ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിച്ചു. കാണാതായ ഉപകരണം കണ്ടെത്തിയെന്ന് അന്വേഷണം നടത്തിയ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നല്കി. ഡോക്ടർ ഹാരിസിനെതിരെ റിപ്പോർട്ടിൽ പരാമർശമില്ല. സിസ്റ്റം തകരാർ ശരിവച്ച് HDS വഴിയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്. മെഡിക്കൽ കോളജ് അധികൃതരുടെ വാർത്താ സമ്മേളനം പൊളിഞ്ഞതിന് പിന്നാലെയാണ് തിരക്കിട്ട് മുഖം രക്ഷിക്കാനുള്ള ആരോഗ്യ വകുപ്പ് നടപടി. ഡോക്ടർക്കെതിരെ നടപടി ഉണ്ടാകില്ലെന്ന ഉറപ്പ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡോക്ടർമാരുടെ സംഘടനയ്ക്കും നൽകിയിട്ടുണ്ട്..
ഡോ. ഹാരിസിനെ ഇരുട്ടിലാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ വാർത്താ സമ്മേളനം നിയന്ത്രിച്ചത് ആരോഗ്യ വകുപ്പിലെ ഏത് ഉന്നതൻ എന്നചോദ്യം ഉയരുന്നതിനിടെ, അത് താനെന്ന് സമ്മതിച്ച് DME ഡോ. വിശ്വനാഥന്‍. വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം. ഇക്കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശിച്ചതെന്നും ഇക്കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്ന് നിര്‍ദേശിച്ചു.
അതേസമയം, ഡോക്ടർ ഹാരിസ് ചിറക്കൽ ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണം കാണാതായ വിവാദം ഉയർന്നതിന് പിന്നാലെഡോക്ടർ ഹാരിസ് അവധിയിൽ പ്രവേശിച്ചിരുന്നു. ഉപകരണം കാണാതായെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ഡോക്ടർ ഹാരിസിനെ ആദ്യം സംശയനിഴലിലാക്കിയത് ആരോഗ്യ മന്ത്രിയാണ്. പിന്നാലെ മോസിലോസ്കോപ്പ് എന്ന ഉപകരണം യൂറോളജി വിഭാഗത്തിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി. Also Read: വാര്‍ത്ത സമ്മേളനത്തിനിടെ തുടരെത്തുടരെ കോളുകള്‍; പിന്നില്‍ ഉന്നത നിര്‍ദേശം...
എന്നാൽ ആരോ ഉപകരണം തിരികെ കൊണ്ടു വച്ചതാണെന്നും ഓഗസ്റ്റ് രണ്ടിന് ഉപകരണം മേടിച്ചതിന്റെ ബില്ലുണ്ടെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താ സമ്മേളനം നടത്തി അറിയിച്ചു. കേടായ മറ്റൊരു ഉപകരണം നന്നാക്കാൻ കൊടുത്തത് തിരികെ എത്തിച്ചതിന്റെ ഡെലിവറി ചെല്ലാൻ ആണ് ഇതെന്ന് വ്യക്തമായതോടെ അധികൃതരുടെ വാദങ്ങളെല്ലാം പൊളിഞ്ഞിരുന്നു. ഡോക്ടർ ഹാരിസിനെ കുടുക്കാൻ ആരോഗ്യവകുപ്പ് ഉന്നതർ തന്നെ ശ്രമം നടത്തിയെന്ന് വിശ്വസിക്കുന്ന ഡോക്ടർമാരുടെ സംഘടന കടുത്ത പ്രതിഷേധത്തിലാണ് .