seedball-kids

TOPICS COVERED

രണ്ടാം ശനിയാഴ്ച കുട്ടികളെ വീട്ടിലിരിക്കാന്‍ അനുവദിക്കണോ അതോ സ്കൂള്‍വഴി പൊതുപരിപാടികള്‍ക്ക് എത്തിക്കണോ? നല്ല കാര്യത്തിനാണ് തിരുവനന്തപുരം നഗരസഭ നാളെ കുട്ടികളെ പുത്തരിക്കണ്ടം മൈതാനത്തേക്ക് വിളിച്ചിരുന്നതെങ്കിലും, സമയക്രമം ഇത്തിരി കട്ടിയായി പോയി.

നാളെ രണ്ടാംശനിയും ആവണി അവിട്ടവും പൊതു അവധിയുമാണ്. പക്ഷെ തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്കൂളുകളിലെ കുട്ടികള്‍ക്ക് രാവിലെ 7 മണിക്ക് സ്കൂളിലെത്തണം. ഏഴരക്ക് അവര്‍ പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചേരണം. സംഭവം സീഡ് ബാള്‍നിര്‍മാണമാണ്. നഗരസഭയുടെ ഗ്രീന്‍ബജറ്റിനോട് അനുബന്ധിച്ചാണ് സീഡ് ബാളുകള്‍ ഉണ്ടാക്കുന്നത്. 6000 കുട്ടികള്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. വലിയ സ്കൂളുകള്‍ 1000 കുട്ടികളെ എത്തിക്കണം, ചെറിയസ്കൂളുകള്‍ കഴിയുന്നത്രപേരെയും. എട്ടു മണിമുതല്‍ സീഡ് ബാളുകളുടെ നിര്‍മാണം തുടങ്ങും. ഉച്ചക്ക് 12 നാണ് ഒൗദ്യോഗിക പരിപാടി , മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മേയറും എല്ലാം പങ്കെടുക്കും. ഒരു മണിക്ക് പരിപാടി കഴിയും .കുട്ടികള്‍ ഒന്നരക്ക് തിരികെയെത്തും. വെള്ളവും രണ്ടു സ്നാക്ക് പാക്കറ്റുകളും കൂടാതെ ടീഷര്‍ട്ടും വേള്‍ഡ് ബുക്ക് ഒഫ് റെക്കോര്‍ഡ്സിന്‍റെ  സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നാണ് അറിയിപ്പ്. നാലുലക്ഷം സീഡ് ബാളുകളുണ്ടാക്കുകയാണ് ലക്ഷ്യം. പരിസ്ഥിതിയെ സംരക്ഷിക്കണം, അതു കുട്ടികള്‍വഴി തന്നെയാവുന്നതാണ് നല്ലത്. പക്ഷെ ഒരവധി ദിനത്തില്‍ രാവിലെ 7 മുതല്‍ ഉച്ചക്ക് ഒന്നര വരെ കുഞ്ഞുങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തണോ? തിരുവനന്തപുരത്തിന്‍റെ മേയര്‍ പരിപാടി കുറച്ചു കൂടി ബാലസൗഹൃദമാക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം. ലോകറെക്കാര്‍ഡിലും വലുതല്ലെ കുട്ടികളുടെ സന്തോഷം?

ENGLISH SUMMARY:

Seed ball making event in Thiruvananthapuram raises concerns about children's holiday. The event, organized by the corporation, requires children to attend early on a holiday, leading to debates about balancing environmental initiatives with children's well-being.