ചേര്‍ത്തലയിലെ സ്ത്രീകളുടെ തിരോധാനത്തില്‍ സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയെ വീണ്ടും ചോദ്യം ചെയ്യും. ഐഷയുടെ തിരോധാനവുമായി ബന്ധപ്പെട്ട് റോസമ്മയ്ക്ക് പല കാര്യങ്ങളും അറിയാമെന്നാണ് പൊലീസിന്‍റെ നിഗമനം. ആദ്യം പറഞ്ഞ കാര്യങ്ങളല്ല ഇന്നലെ മാധ്യമങ്ങളോട് റോസമ്മ പറഞ്ഞത്. റോസമ്മയുടെ ഫോണിൽ ക്രൈം വാർത്തകളുടെ ശേഖരവും കണ്ടെത്തി. 

Also Read: ചേര്‍ത്തലയില്‍ ചുരുളഴിക്കുമോ കേരള പൊലീസ്? കൂടുതല്‍പേരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം


അതേ സമയം സെബാസ്റ്റ്യൻ കൂടുതൽ സ്ത്രീകളെ വലയിലാക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. ഐഷയുടേയും റോസമ്മയുടേയും വീടിനടുത്തുള്ള സ്ത്രീയെയാണ് സെബാസ്റ്റ്യന്‍ ലക്ഷ്യമിട്ടത്. ധ്യാന,തീര്‍ഥാടന കേന്ദ്രങ്ങളില്‍ സെബാസ്റ്റ്യൻ സന്ദർശകനായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ തിരുവിഴ സിന്ധു തിരോധാനത്തിൽസെബാസ്റ്റ്യന് പങ്കില്ലെന്നാണ് നിഗമനം.  സെബാസ്റ്റ്യന്റെ കസ്റ്റഡ‍ി കാലാവധിയും ഇന്ന് അവസാനിക്കും

സ്ത്രീകളുടെ തിരോധാനക്കേസിലെ തിരച്ചില്‍ ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയിട്ടുണ്ട്. പരിശോധനയില്‍  12 ഇടങ്ങളില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ചു  സെബാസ്റ്റ്യന്റെ വീട്ടില്‍ കത്തിക്കരിഞ്ഞ വാച്ചും കണ്ടെത്തി.