കൊല്ലം കൊട്ടാരക്കര പനവേലിയിലിയിൽ നിയന്ത്രണം വിട്ട മിനി ലോറി ബസ് കാത്തു നിന്നവർക്ക് നേരെ ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. പനവേലി സ്വദേശിനി സോണിയ (42 ), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ വിജയൻ (65) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. കൊറിയർ വാഹനത്തിന്റെ ഡ്രൈവറും സഹായിയും ഓടിപ്പോയെങ്കിലും ഉടൻ പിടിയിലാകുമെന്ന് കൊട്ടാരക്കര റൂറൽ എസ്. പി വിഷ്ണു പ്രദീപ് മനോരമ ന്യൂസിനോട് പറഞ്ഞു