സെബാസ്റ്റ്യന്‍ പ്രതിയായ തിരോധാനക്കേസുകളില്‍ സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ തിരച്ചില്‍. ഐഷ തിരോധാനക്കേസിലാണ് ചേര്‍ത്തല നെടുമ്പ്രക്കാട്ടെ വീട്ടിലെത്തി റോസമ്മയെ ചോദ്യംചെയ്തത്. റോസമ്മയുടെ കോഴിഫാമില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. ഐഷയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നും, ഐഷയും സെബാസ്റ്റ്യനും വീട്ടില്‍ വന്നിരുന്നുവെന്നും റോസമ്മ പ്രതികരിച്ചു. സെബാസ്റ്റ്യന് റിയല്‍ എസ്റ്റേറ്റ് ഇടപാടാണ്. പറമ്പില്‍ ഇപ്പോള്‍ പരിശോധന എന്തിനെന്ന് അറിയില്ല. ഐഷയുമായി ഒരു ബന്ധവുമില്ല. വഴിയില്‍ വച്ച് കണ്ടിട്ടുണ്ടെന്നും റോസമ്മ പറഞ്ഞു. Also Read: കത്തിക്കരിഞ്ഞ അസ്ഥികളും ബാഗും കൊന്തയും; ആ മൂന്നുപേര്‍ക്ക് എന്ത് സംഭവിച്ചു?
ഐഷ അയൽപക്കത്ത് താമസിച്ചിരുന്ന ആളാണ്. വഴിയെ പോകുമ്പോൾ സംസാരിക്കുക മാത്രമാണ് ഉണ്ടായിരുന്നത്. ഐഷയെ കാണാതാകുന്ന സമയത്ത് താൻ പള്ളിയിലായിരുന്നു. ഫോൺ കോളുകൾ വന്നിരുന്നു. കോഴിഫാം നിൽക്കുന്ന സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കിയത് സെബാസ്റ്റ്യനാണ്. സെബാസ്റ്റ്യനും ഐഷയുമായുള്ള ബന്ധം എന്തെന്നറിയില്ല. താനല്ല ആയിഷയെ സെബാസ്റ്റ്യനുമായി ബന്ധപ്പെടുത്തിയതെന്നും റോസമ്മ പറഞ്ഞു.
അതേസമയും റോസമ്മയും ഐഷയും അടുത്ത പരിചയക്കാരെന്ന് ഐഷയുടെ ബന്ധു ഹുസൈൻ പറഞ്ഞു. ഐഷയുടെ തിരോധാനത്തിൽ റോസമ്മയ്ക്കും സെബാസ്റ്റ്യനും പങ്കുണ്ട്. 2012 ൽ കാണാതായ ഐഷ 2016 എങ്ങനെയാണ് കോഴിഫാം വൃത്തിയാക്കാൻ എത്തുന്നതെന്ന് ഹുസൈന്‍ ചോദിച്ചു. സെബാസ്റ്റ്യൻ റോസമ്മയുടെ വീട്ടിൽ സ്ഥിരമായി എത്തുമായിരുന്നു. റോസമ്മയെ ചോദ്യം ചെയ്യുകയും പരിസരം പരിശോധിക്കുകയും വേണം. റോസമ്മ പറയുന്നത് വിശ്വസിക്കാൻ പറ്റില്ലെന്നും ഹുസൈൻ പറഞ്ഞു.
മൃതദേഹാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം റോസമ്മയെ ചോദ്യം ചെയ്തു. അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഇന്ന് റഡാര്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി. പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്റെ ഭാര്യയെ കോട്ടയത്ത് വിളിച്ചുവരുത്തി അന്വേഷണസംഘം മൊഴിയെടുത്തു.