തിരുവനന്തപുരം കാട്ടാക്കടയിൽ നെയ്യാറിന്‍റെ താഴ്ചയുള്ള കനാലിലേയ്ക്ക് കാർ മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന നാലംഗ കുടുംബം അത്ഭുതരമായി രക്ഷപെട്ടു. കൈവരിയില്ലാത്ത ഭാഗം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
വീരണകാവ് ജംങ്ഷന് സമീപം 20 അടി താഴ്ചയിൽ നെയ്യാറിന്റെ കനാലിലേയ്ക്കാണ് കാർ മറിഞ്ഞത്. വീരണ കാവ് സ്വദേശിയായ അഭിലാഷ് - ചിഞ്ചു ദമ്പതികളും ഇവരുടെ രണ്ടു മക്കളും ആണ് കാറിൽ ഉണ്ടായിരുന്നത്. മാർത്താണ്ഡത്ത് പോയി മടങ്ങിവരവെ രാത്രി 12.30യ്ക്കാണ് കാർ നിയന്ത്രണം തെറ്റി കനാലിലേക്ക് പതിച്ചത്. വശത്ത് സുരക്ഷ ഭിത്തികൾ ഇല്ലാത്ത കാടുപിടിച്ചു കിടന്നിരുന്ന റോഡിന്‍റെ വശത്ത് കൂടെ കാർ കനാലിലേക്ക് വീഴുക ആയിരുന്നു ശബ്ദം കേട്ട് സമീപത്തെ വീട്ടിലുണ്ടായിരുന്നവർ എത്തിയതാണ് രക്ഷയായത്.
തലകീഴായി കിടന്ന കാർ നിവർത്തി യാത്രക്കാരെ രക്ഷിക്കുകയായിരുന്നു ഒരു കുട്ടിക്ക് നേരിയ പരിക്കുണ്ട്. കാറിന്‍റെ വശങ്ങളും മുകൾവശവും തകർന്നു. ഒരു വർഷത്തിനിടെ സംരക്ഷണ ഭിത്തിയില്ലാത്ത ഇവിടെ ടൂറിസ്റ്റ് വാഹനം ഉൾപ്പെടെ അഞ്ചാമത്തെ വാഹനമാണ് അപകടത്തിൽപ്പെടുന്നത്.