ഓണത്തിന് ഒരു മാസം മുമ്പ് തന്നെ പച്ചക്കറി വിപണിയില്‍ വിലക്കയറ്റം. കര്‍ണാടകയിലും തമിഴ്നാട്ടിലുമുണ്ടായ മഴയില്‍ വിളനാശമുണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിച്ച വിളകളും വിപണിയില്‍ എത്തിയിട്ടില്ല.
എന്നാല്‍ യാഥാര്‍ഥ്യം ഈ പറയുന്ന പോലെയല്ല. കഴിഞ്ഞ ഒരു മാസം കൊണ്ട് മാത്രം നാല്‍പ്പത് ശതമാനം വര്‍ധനവ് ആണ് പച്ചക്കറി വിപണിയില്‍ ഉണ്ടായത്. അതായത് 55 രൂപയുണ്ടായിരുന്ന ഇഞ്ചി വില ഒരു മാസം കൊണ്ട് 80 ന് മുകളിലേയ്ക്ക് എത്തി. വെളുത്തുള്ളിവില നൂറില്‍ നിന്ന് 140 ആയി. കാരറ്റിന് 50 ല്‍ നിന്ന് 70 രൂപയിലെത്തി. തക്കാളി നാല്‍പത് രൂപയില്‍ നിന്ന് അമ്പതായി ഉയര്‍ന്നു. മൊത്തവിപണിയിലെ ഈ വില ഗ്രാമീണ മേഖലയിലെത്തുമ്പോള്‍ ഇനിയും ഉയരും
ഓണവിപണി ലക്ഷ്യം വച്ച് ഉണ്ടാക്കിയ പച്ചക്കറികള്‍ വരാനിരിക്കുന്നതേ ഉള്ളൂ എന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിനാല്‍ ഇനിയും പച്ചക്കറിവില ഉയരാന്‍ ഇടയില്ലെന്നാണ് അവകാശവാദം. വില താഴ്ന്നില്ലെങ്കിലും ഓണമടുക്കുമ്പോഴേയ്ക്കും റോക്കറ്റ് പോലെ ഉയര്‍ത്തരുതെന്നാണ് സാധാരണക്കാരുടെ അഭ്യര്‍ഥന.
പച്ചക്കറി വില 40 ശതമാനം ഉയര്‍ന്നു
ഇഞ്ചി 40– 80
വെളുത്തുള്ളി 100– 140
കാരറ്റ് 50– 60
തക്കാളി 40– 50
ഗ്രാമീണ മേഖലയിലേയ്ക്ക് എത്തുമ്പോള്‍ ഇനിയും ഉയരും