ഓസ്‌ട്രേലിയയിലെ മെൽബണില്‍ ക്ലയ്ഡ് മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വികെയര്‍ ക്ലയ്ഡ് ഓണം 2025 ആഘോഷിച്ചു. മലയാളികളുടെ പ്രിയ താരം മിയ ജോർജ് മുഘ്യ അതിഥി ആയിരുന്നു.
മുൻമന്ത്രി ജയ്സൺവുഡും കേസി കൗൺസിൽ മേയർ സ്റ്റെഫാൻ കൂമൻ തുടങ്ങിയവരായിരുന്നു അതിഥികള്‍.വിഭവസമൃദ്ധമായ ഓണസദ്യയും നിരവധി കലാപരിപാടികളും ,ചെണ്ടമേളവും പുലികളിയുമെല്ലാം ആഘോഷത്തിന് മാറ്റുകൂട്ടി .
പ്രസിഡന്റ് ബേസിൽ ജോസഫ് ,സെക്രട്ടറി പ്രാചീഷ് നീലിയത്തു തുടങ്ങിയവർ എല്ലാവര്ക്കും ഓണാശംസകൾ നേർന്നു. ട്രെഷറർ നിവിൽ സെബാസ്റ്റ്യൻ നന്ദി പറയുകയും ചെയ്തു .
മാവേലിയായി വേഷമിട്ട ഷിജുവിന്റെ ഓണാശംസകൾ എല്ലാവരെയും ചിന്തിപ്പിക്കുന്നതായിരുന്നു. സാമൂഹിക സേവനത്തിനുള്ള അവാർഡിന് വികെയര്‍ നടത്തുന്ന ഡോ.വിനോദ് അർഹനായി. മിയ ജോർജ് അവാർഡ് വിതരണം ചെയ്തു.
കമ്മറ്റി അംഗങ്ങളായ സ്മിന്റോ മൈക്കിൾ, വിനോയ് ദേവസ്സിയ,ജോയി തോമക്കുട്ടി, വിനയ് മേനോൻ, സിജോ ജോസ്, സോജി ആന്റണി എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി.