heavy-rainfall

സംസ്ഥാനത്ത് തൃശൂർ പാലക്കാട്  ജില്ലകളിൽ കനത്ത മഴ. ചേലക്കരയിൽ മലവെള്ളപ്പാച്ചിൽ. ഷൊർണൂരിൽ ഇറിഗേഷൻ ഓഫീസിൽ വെള്ളം കയറി. തൃശൂരിൽ നഗരപ്രദേശങ്ങളിലും മലയോര മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. 

ചേലക്കരയിൽ മലവെള്ളപ്പാച്ചിലിൽ വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ ആറ്റൂർ കമ്പനിപ്പടി പ്രദേശത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇക്കണ്ട വാര്യർ റോഡിലും മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണം നടക്കുന്നിടത്തും വെള്ളക്കെട്ട്. അശ്വിനി ആശുപത്രിയുടെ സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. 

പാലക്കാട് മണ്ണാർക്കാട് തെങ്കര കാഞ്ഞിരം റോഡിൽ കോൽപാടം ക്രോസ് വേ നിറഞ്ഞൊഴുകി. അലനല്ലൂർ എടത്തനാട്ടുകര കണ്ണംകുണ്ട് പാലത്തിലും വെള്ളം കയറി. രണ്ടു സ്ഥലത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ENGLISH SUMMARY:

Heavy rainfall continues in the districts of Thrissur and Palakkad. A flash flood occurred in Chelakkara, and water entered the Irrigation Office in Shoranur. In Thrissur, both urban areas and the hilly regions are experiencing intense rain.