File photo
സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ തുടരുന്നു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറുജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മറ്റു ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്. നാളെ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്