dr-haris-report

വാദിയെ പ്രതിയാക്കുന്ന സമീപനമാണ്  ആരോഗ്യവകുപ്പിന്‍റേതെന്ന്  തിരുവനന്തപുരം മെഡിക്കല്‍  കോളജിലെ ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ. ഹാരിസ്. ഉപകരണങ്ങളുണ്ടായിട്ടും ഡോ.  ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്ന് അന്വേഷണ സമിതി കണ്ടെത്തിയെന്ന വാദം തളളിയ  ഡോക്ടര്‍, റിപ്പോര്‍ട്ട് പുറത്തുവിടാനും വെല്ലുവിളിച്ചു. ഇപ്പോഴും ഉപകരണക്ഷാമമുണ്ടെന്നും രോഗികള്‍  പിരിവിട്ടാണ്  ഉപകരണങ്ങള്‍ വാങ്ങുന്നതെന്നും ഡോക്ടര്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

അതേസമയം, ഉപകരണ പ്രതിസന്ധി യഥാസമയം അധികൃതരെ അറിയിച്ചില്ലെന്ന ഡോ.ഹാരിസിനെതിരായ കാരണം കാണിക്കല്‍ നോട്ടിസിലെ വാദവും പൊളിയുകയാണ്. സ്ഥിതി വ്യക്തമാക്കി ഡോ.ഹാരിസ്  സൂപ്രണ്ടിന് എഴുതിയ കത്തുകളുടെ പകര്‍പ്പുകള്‍ മനോരമ ന്യൂസിന് ലഭിച്ചു. ശസ്ത്രക്രിയ ഉപകരണമായ ലിത്തോക്ളാസ്റ്റ് പ്രോബ് ആവശ്യപ്പെട്ട് മാര്‍ച്ച് 10 നാണ് ആദ്യ കത്ത് നല്കിയത്. ജൂണ്‍ 6 ന് വീണ്ടും കത്തയച്ചു. വിവാദം ഉയര്‍ന്ന ശേഷം  ജൂലൈ 2 ന് ക്ഷാമുണ്ടെന്ന് പറഞ്ഞ ഉപകരണം 2 എണ്ണം വാങ്ങി എച്ച് എസ് സെക്രട്ടറി കൂടിയായ സൂപ്രണ്ട് കൈപ്പറ്റിയതിന്‍റെ രസീതും മനോരമ ന്യൂസിന് ലഭിച്ചു. പ്രോബ് എന്ന ഉപകരണം ഉണ്ടായിട്ടും ഡോ.ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്ന ഗുരുതര ആരോപണമാണ് കാരണം കാണിക്കല്‍ നോട്ടിസിലുളളത്. 

ENGLISH SUMMARY:

Dr. Harris has strongly refuted allegations that he halted surgeries at Thiruvananthapuram Medical College, instead blaming the Health Department for turning complainants into accused amidst an ongoing equipment crisis. He demands the immediate release of the investigation report, highlighting that patients are still pooling money to purchase essential medical equipment