ഫയല്‍ ചിത്രം
ഓണം തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ച് റെയില്‍വേ. ചെന്നൈ – കൊല്ലം റൂട്ടില്‍ ഓഗസ്റ്റ് 27 , സെപ്റ്റംബര്‍ 3 , 10 തീയതികളില്‍ സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. തിരിച്ച് ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 4, 11 തീയതികളിലും സ്പെഷല്‍ സര്‍വീസ് ഉണ്ടാകും. മംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് റൂട്ടില്‍ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 13 വരെ 8 ദിവസം സ്പെഷല്‍ സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരം– മംഗളൂരു റൂട്ടില്‍ ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് സര്‍വീസുകള്‍. മംഗളൂരു – കൊല്ലം റൂട്ടില്‍ മൂന്ന് സ്പെഷല്‍ സര്‍വീസുകളും പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടു മുതല്‍ ബുക്കിങ് ആരംഭിക്കും.