കോന്നി കെ.എസ്.ഇ.ബിയുടെ അനാസ്ഥയില്‍ വിദ്യാര്‍ഥിയുടെ ശരീരത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു.പെട്ടെന്ന് ചാടി മാറിയത് കൊണ്ട് വിദ്യാര്‍ഥി അല്‍ഭുതകരമായി രക്ഷപെട്ടു.ലൈന്‍ അപകടത്തിലാണ് എന്ന് ഇരുപത് ദിവസംമുന്‍പ് കെ.എസ്.ഇ.ബി.ക്ക് പരാതി നല്‍കിയിരുന്നു
കോന്നിസ്വദേശി എട്ടാംക്ലാസുകാരന്‍ സനീഷിന്‍റെ ദേഹത്തേക്കാണ് ലൈന്‍ പൊട്ടിവീണത്. അമ്മയുടേയും അപ്പൂപ്പന്‍റെയും നെഞ്ചിടിപ്പ് ഇപ്പോഴും മാറിയിട്ടില്ല.കൂട്ടിമൂട്ടി തീപാറിയാണ് വൈദ്യുതി ലൈന്‍ പൊട്ടിയത്. സന്ധ്യയോടെ അരണ്ട വെളിച്ചത്തില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ലൈന്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഓടിയെത്തിയത്.
പോസ്റ്റ് ദ്രവിച്ചു, ലൈന്‍ അപകടമാണ്, നിരന്തരം കൂട്ടിമുട്ടുന്നു എന്ന് കാട്ടി ജൂലൈ എട്ടിന് ഫോണില്‍ വിളിച്ചു പറഞ്ഞതാണ്. ഇരുപത്തിയേഴാം തീയതി നേരിട്ട് പരാതി നല്‍കി. തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. ഗുരുതര സാഹചര്യം അറിയിച്ചിട്ടും നടപടി എടുക്കാതിരുന്ന കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ക്കെതിരെ വലിയ പ്രതിഷേധമുണ്ട്. അപകടമുണ്ടായശഷമാണ് ഉദ്യോഗസ്ഥര്‍ എത്തി ലൈന്‍ മാറ്റിയത്.നേരത്തേ പരാതി കിട്ടിയിട്ടില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോന്നിയില്‍ ചരിഞ്ഞ പോസ്റ്റ് കയര്‍കെട്ടി നിര്‍ത്തി മുങ്ങിയതും കോന്നി കെഎസ്ഇബി ഉദ്യോഗസ്ഥരാണ്.