ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്കൂളിന്‍റെ ഫിറ്റ്നസ് റദ്ദാക്കി കുട്ടികളെ പുറത്താക്കി എടത്വ പഞ്ചായത്ത്.കോഴിമുക്ക് സര്‍ക്കാര്‍ എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളെയാണ് രക്ഷിതാവ് പ്രതിഷേധിച്ചതിന്‍റെ പേരില്‍ പുറത്താക്കിയത്.വലിയ പ്രതിഷേധത്തിനൊടുവില്‍ പുതിയ കെട്ടിടത്തിന് കൈവരി നിര്‍മിച്ച് നാളെ ക്ലാസ് തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
കോഴിമുക്ക് സ്കൂള്‍ മുറ്റത്ത് രണ്ട് സ്കൂള്‍ കെട്ടിടമുണ്ട്.അന്‍പതിലധികം പഴക്കമുള്ള ഒരു കെട്ടിടം കാലഹരണപ്പെട്ടു.പുതിയ കെട്ടിടം പണി തീര്‍ന്നെങ്കിലും കൈവരി നിര്‍മിക്കാത്തതിനാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല.പഴയ കെട്ടിടത്തിലെ ക്ലാസിനെതിരെ ഒരു രക്ഷിതാവ് പ്രതിഷേധിച്ചതാണ് പഞ്ചായത്തിനെ പ്രകോപിപ്പിച്ചത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ എന്‍ജിനീയര്‍ എത്തി പഴയ സ്കൂള്‍ കെട്ടിടത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കി.ഇതോടെ കുട്ടികള്‍ പുറത്തെ ബഞ്ചിലിരിപ്പായി.പ്രതിഷേധവുമായി രക്ഷിതാക്കളും എത്തി.
സ്കൂളില്‍ നിന്ന് മാറേണ്ടി വരുമോയെന്ന് കുട്ടികള്‍ക്കും ആശങ്കയായി.വലിയ പ്രതിഷേധത്തിനൊടുവിലാണ് പഞ്ചായത്ത് പ്രസിഡന്‍റും അംഗങ്ങളും എത്തിയത്. പുതിയ കെട്ടിടത്തിന് താല്‍ക്കാലിക കൈവരി നിര്‍മിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഉറപ്പു നല്‍കി.നാളെ രാവിലെ ക്ലാസുകള്‍ തുടങ്ങും.
തുടര്‍ നടപടികള്‍ ആലോചിക്കാന്‍ നാളെ പഞ്ചായത്ത് അടിയന്തര യോഗം ചേരും കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കേണ്ട പഞ്ചായത്ത് തന്നെയാണ് പണി തീര്‍ക്കാതെ പുതിയ കെട്ടിടത്തിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്.