photo Baburaj/ instagram page
‘അമ്മ’ തിരഞ്ഞെടുപ്പില്‍നിന്ന് നടന്‍ ബാബുരാജും പിന്മാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ചു. താരം മല്‍സരിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്‍മാറ്റം. പീഡനക്കേസ് പ്രതി മല്‍സരിക്കരുതെന്നായിരുന്നു ആവശ്യം.
ഇതിനിടെ സംഘടനാ തെരഞ്ഞെടുപ്പിന് മുൻപ് 'അമ്മ'യിൽ അനധികൃത അംഗത്വം നല്‍കിയതായി തെളിഞ്ഞു. അൽത്താഫ് മനാഫ്, അമിത് ചക്കാലക്കൽ, വിവിയ ശാന്ത്, നീത പിള്ള എന്നിവർക്ക് അംഗത്വം നല്‍കി. അംഗത്വം നൽകാൻ അഡ്ഹോക്ക് സമിതിക്ക് അധികാരമില്ല . ഓണററി അംഗമായ കമലഹാസന് വോട്ടില്ല. ഐ.എം.വിജയൻ, സതീഷ് സത്യൻ എന്നിവരും പട്ടികയിലില്ല. വോട്ടർ പട്ടിക മനോരമ ന്യൂസിന് ലഭിച്ചു