കേരള സർവകലാശാലാ പ്രശ്നം പരിഹരിക്കാനുള്ള സർക്കാരിന്‍റെ അനുനയ നീക്കം തള്ളി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഫോണിൽ സംസാരിച്ചെങ്കിലും റജിസ്ട്രാർ ഡോ.കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ സർക്കാർ അംഗീകരിക്കും വരെ സഹകരിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിസി.എസ്എഫ്ഐ പ്രതിഷേധത്തിനിടെ വിസി ഓഫീസിലെത്തി മടങ്ങി.
വൈസ് ചാന്‍സലര് ഡോമോഹനന്‍ കുന്നുമ്മല്‍ എത്തും മുന്‍പ് കനത്ത സുരക്ഷയിലായിരുന്നു സര്‍വകലാശാല കാംപസ്.കേരള സർവകലാശാലയിലെ പ്രതിസന്ധിയിൽ വീണ്ടും സമവായ ശ്രമവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വി സി മോഹനൻ കുന്നുമ്മലിനെ ഫോണിൽ വിളിച്ചെങ്കിലും മന്ത്രിയുടെ നിർദേശങ്ങൾ വി.സി.തള്ളി.റജിസ്ട്രാറുടെ സസ്പെൻഷൻ അംഗീകരിക്കാതെ സമവായം സാധ്യമല്ലെന്ന നിലപാടിൽ തുടരുകയാണ് ഡോ.മോഹനന്‍ കുന്നുമ്മല്‍. ഇതിനിടെ കനത്ത പൊലീസ് വലയത്തില്‍ വീണ്ടും വിസി സർവ്വകലാശാലയിൽ എത്തി.
എസ്എഫ്ഐ പ്രധാന കവാടത്തില്‍ പ്രകടനമായെത്തി.നാലുമണിക്കൂര്‍ ഓഫീസില്‍ ചെലവഴിച്ചശേഷം വൈസ് ചാന്‍സലര്‍ പുറത്തേക്കിറങ്ങി. എസ്എഫ്ഐ മുദ്രാവാക്യം വിളിയോടെ കാറിന് ചുറ്റുമെത്തി, ഒപ്പം പൊലീസും.
കഴിഞ്ഞ ദിവസം റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ അയച്ച യൂണിവേഴ്സിറ്റി യൂണിയൻ ഫണ്ടിനുള്ള ഫയൽ വി.സി തിരിച്ചയച്ചിരുന്നു. പിന്നാലെ റജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ നൽകിയ അപേക്ഷ അംഗീകരിച്ച് ഫണ്ട് വി.സി പാസാക്കി.ഉടൻ തന്നെ തുക കൈമാറാനും വി.സി ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വി.സിയുടെ നിർദ്ദേശം ലംഘിച്ച് ഡോ. കെ.എസ് അനിൽകുമാറിന് ഫയലുകൾ നൽകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിലാണ് ഡോ. മോഹനൻ കുന്നുമ്മൽ. സർവ്വകലാശാലയിലെ വിവിധ സെക്ഷൻ ഉദ്യോഗസ്ഥരുടെ പേരുകൾ റിപ്പോർട്ട് ചെയ്യാൻ വി.സി നിർദ്ദേശം നൽകി.