അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് അതിഥിത്തൊഴിലാളികൾ മരിച്ചു. രണ്ട് അസം സ്വദേശികളും ഒരു ബിഹാർ സ്വദേശിയുമാണു മരിച്ചത്. രാസലായനി ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ശുചീകരണത്തിനിറങ്ങിയപ്പോൾ ശ്വാസ തടസ്സമുണ്ടായതാണ് അപകട കാരണം. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. രാവിലെ 11നാണ് അപകടം.