kannur-cheruthazham-02

കണ്ണൂർ ചെറുതാഴത്ത് രണ്ടു കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. ശ്രീസ്ഥ സ്വദേശി ധനജയാണ് മക്കളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചും ആറും വയസുള്ള ധ്യാനും ദേവികയുമാണ് മക്കൾ.  ദേവികയുടെയും അമ്മയുടെയും നില മെച്ചപ്പെട്ടു. എന്നാൽ, ധ്യാൻ ഇപ്പോഴും അബോധാവസ്ഥയിൽ അതീവ ഗുരുതരാവസ്ഥയിലാണ്. 

കുടുംബ വഴക്കിനെ തുടർന്നാണ് ഈ ആത്മഹത്യാശ്രമം എന്നാണ് സൂചന. ഭർതൃമാതാവുമായി ധനജയയ്ക്ക് നേരത്തെ മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പരിയാരം പോലീസ് സ്റ്റേഷനിൽ യുവതിയും വീട്ടുകാരും പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയും വീട്ടിൽ തർക്കങ്ങളുണ്ടായി. ഇതിന് പിന്നാലെയാണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്. രാവിലെ 11:30 ഓടെ മക്കളുടെ കരച്ചിൽ കേട്ട് ഭർത്താവ് ധനേഷ് ഓടിയെത്തുകയായിരുന്നു. നാട്ടുകാരും പിന്നീട് ഫയർഫോഴ്സും ചേർന്നാണ് മൂന്നുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

ENGLISH SUMMARY:

A woman in Cheruthazham, Kannur, attempted suicide by jumping into a well with her two children. The woman, Dhanaja, a resident of Sreestha, was rescued along with her children, Dhyan (5) and Devika (6). All three were admitted to the hospital.