എം.എസ്.മാധവിക്കുട്ടി (ഇടത്തേയറ്റം), ജി.പ്രിയങ്ക, എന്‍.എസ്.കെ ഉമേഷ് (Image Credit: facebook, Manorama )

എം.എസ്.മാധവിക്കുട്ടി (ഇടത്തേയറ്റം), ജി.പ്രിയങ്ക, എന്‍.എസ്.കെ ഉമേഷ് (Image Credit: facebook, Manorama )

  • എം.എസ്. മാധവിക്കുട്ടി പാലക്കാട് കലക്ടറാകും
  • ചേതന്‍കുമാര്‍ മീണ കോട്ടയത്തേക്ക്
  • ഡോ.കെ വാസുകി തൊഴിൽ വകുപ്പിന്‍റെ ചുമതല ഒഴിയും

സംസ്ഥാനത്തെ നാലു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍ ചുമതലയേല്‍ക്കും. എറണാകുളം, കോട്ടയം, ഇടുക്കി,പാലക്കാട് എന്നീ ജില്ലകളിലാണ് മാറ്റം. എറണാകുളം ജില്ലാ കലക്ടറായിരുന്ന എന്‍.എസ്.കെ ഉമേഷിനെ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിച്ചു. പാലക്കാട് കലക്ടർ ജി. പ്രിയങ്കയാണ് പുതിയ എറണാകുളം കലക്ടർ. എം.എസ് . മാധവിക്കുട്ടി പാലക്കാട് കലക്ടറായി ചുമതലയേൽക്കും. ചേതൻ കുമാർ മീണയാണ് കോട്ടയം കലക്ടർ . ഇടുക്കിയിൽ ദിനേശൻ ചരുവത്ത് കലക്ടറായി ചുമതലയേൽക്കും. ഡൽഹി അഡിഷണൽ റസിഡന്‍റ്  കമ്മിഷണറായി അശ്വതി ശ്രീനിവാസിനെ നിയമിച്ചു. 

പുനീത് കുമാറിന് ഡല്‍ഹി റസിഡന്‍റ് കമ്മിഷണറുടെ മുഴുവൻ സമയ ചുമതലയും നൽകി. ഡോ.കെ വാസുകി തൊഴിൽ വകുപ്പിന്‍റെ ചുമതല ഒഴിഞ്ഞ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി മാത്രം പ്രവർത്തിക്കും. എസ്. ഷാനവാസ് തൊഴിൽ വകുപ്പ് സ്പെഷൽ സെക്രട്ടറിയാകും. പരിശീലനം പൂർത്തിയാക്കിയ ഏഴു ഐഎഎസ് ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിൽ സബ് കലക്ടർമാരായും നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

ENGLISH SUMMARY:

Major IAS reshuffle in Kerala: G. Priyanka appointed Ernakulam Collector, N.S.K. Umesh becomes Public Education Director. New collectors take charge in Ernakulam, Kottayam, Palakkad, and Idukki districts, impacting key administrative roles across the state.