ഇരിങ്ങാലക്കുടയില്‍ ഭർതൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി. കടലായി സ്വദേശിനി ഫസീല ടെറസില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഭർത്താവ് നൗഫൽ കസ്റ്റഡിയിലാണ്. ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് യുവതിയുടെ സന്ദേശത്തിലുണ്ട്. മര്‍ദനം രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ്. ഭർതൃമാതാവ് മാനസികമായി പീഢിപ്പിച്ചു. നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് യുവതിയുടെ സന്ദേശം

ഒന്നേമുക്കാൽ വർഷം മുമ്പായിരുന്നു നൗഫൽ , ഫസീല ദമ്പതികളുടെ വിവാഹം. ഇരിങ്ങാലക്കുട നെടുക്കാടത്ത് കുന്ന് സ്വദേശിയായ  നൗഫല്‍ കാ ർഡ് ബോർഡ് കമ്പനി  ജീവനക്കാരനാണ്  . പത്തു മാസം പ്രായമുള്ള മകനുണ്ട് . രണ്ടാമത് ഗർഭിണിയായ വിവരം ഫസീലയുടെ കുടുംബം അറിഞ്ഞത് ഇന്നലെയാണ് . ഇതിനോട്  നൗഫലിന്‍റെ ഭാഗത്തു നിന്നുള്ള  പ്രതികരണം വളരെ മോശമായിരുന്നു. ഫസീലയുടെ നാഭിയിലാണ് നൗഫല്‍ ചവിട്ടിയത്. നൗഫലിന്‍റെ  അമ്മയേയും കേസില്‍ പ്രതി ചേർക്കും.

ENGLISH SUMMARY:

A pregnant woman died by suicide at her husband's home in Irinjalakuda. Faseela, a native of Kadallayi, was found hanging from the terrace. Her husband Noufal is currently in police custody. A message recovered from the woman revealed that she was constantly subjected to abuse by her husband. The beatings reportedly intensified after she disclosed she was pregnant for the second time. Faseela also mentioned mental harassment by her mother-in-law.