പത്തനംതിട്ടയില്‍ ലൈസോളിന്‍റെയും ഹാർപിക്കിന്‍റെയും വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ഇസ്മായിൽ ട്രെഡേഴ്‌സ് എന്ന കടയിലായിരുന്നു വ്യാജൻ. 227 ബോട്ടിൽ വ്യാജ ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പകർപ്പവകാശ നിയമത്തിലെയും, ട്രേഡ് മാർക്ക് ആക്ടിലെയും വകുപ്പുകൾ കൂടി ചേർത്ത് കേസ് എടുത്തു.
റെക്കിറ്റ് എന്ന പേരിലുള്ള കമ്പനി വിതരണം ചെയ്തുവന്ന ലൈസോൾ, ഹാർപിക് എന്നിവയുടെ വ്യാജപതിപ്പുകളാണ് വിറ്റത്. കമ്പനിയുടെ പ്രതിനിധിയും പരിശോധനയ്ക്ക് ഉണ്ടായിരുന്നു.
ലേബലുകളും കുപ്പിയും വരെ ഒറിജിനലിനെ പോലെ തോന്നുന്ന വ്യാജൻ അടിച്ചതാണ്. പത്തനംതിട്ട ഡിവൈഎസ്പി ന്യൂമാന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.