സംസ്ഥാനത്ത് 'മരം മുറി' ക്യാംപയിന്‍ തുടങ്ങിയെന്ന് മന്ത്രി കെ.രാജന്‍. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിക്കും. ഒരാഴ്ച ക്യാംപയിനായി ഇത് കൊണ്ടുപോകും. കൊച്ചിയില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു.