മഴയ്ക്ക് നേരിയ ശമനമായെങ്കിലും, മഴക്കെടുതി തുടർന്ന് മധ്യകേരളം. പലയിടത്തും മണ്ണിടിച്ചിൽ തുടരുന്നു. കൃഷിനാശത്തിനൊപ്പം തീര, മലയോര മേഖലയും പ്രതിസന്ധിയിലാണ്.
മഴയെ ശമിച്ചിട്ടുള്ളു. മഴയിൽ തകർന്ന ജീവിതങ്ങളുടെ തേങ്ങൽ നിലച്ചിട്ടില്ല. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന് സമീപം ആണ് വീണ്ടും മണ്ണിടിഞ്ഞു. ഇന്നലെ മൂന്നാർ സ്വദേശി ഗണേശൻ മണ്ണിടിഞ്ഞ് മരിച്ചതിന് സമീപത്ത്. ഇതോടെ ദേശീയ പാതയിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഉടുമ്പൻചോല പാറത്തോട്ടിൽ കാറ്റിൽ രണ്ടു വീടുകളുടെ മേൽക്കൂര തകർന്നു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു.
തൃശൂർ കുന്നംകുളം പഴുന്നനയിൽ ആളില്ലാത്ത കെട്ടിടം തകർന്നു. കോട്ടയം കുറിച്ചിയിൽ വീടിൻ്റെ അടുക്കള തകർന്നു. കുട്ടനാട്ടിൽ ചെറുതന, വീയപുരം, മേഖലയിൽ വീടുകളിൽ വെള്ളം കയറി. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മധ്യകേരളത്തിൽ കനത്ത കൃഷിനാശവും ഉണ്ട്.