ശ്രീലങ്കക്ക് സമീപം ചുഴലിക്കാറ്റ് രൂപമെടുത്തു. ദിത്വാഹ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ബത്തിക്കലോവയില്‍ നിന്ന് 90 കിലോ മീറ്റര്‍ അകലെ കടലിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് വരും ദിവസങ്ങളില്‍ തമിഴ്നാട് തീരത്തിന് സമീപത്തുകൂടി നീങ്ങും. 30 ന് തമിഴ്നാട് ആന്ധ്ര തീരത്തിന് അടുത്തെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടില്‍ വ്യാപക മഴക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ഡിസംബര്‍ മൂന്നുവരെ മഴ തുടരും. ഇന്ന് തിരുവനന്തപുരത്ത് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ കേരളതീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദേശവുമുണ്ട്.