വയനാട് തിരുനെല്ലിയില്‍ കാളിന്ദി നദി കരകവിഞ്ഞു. പനങ്കുറ്റി ഉന്നതിക്ക് സമീപത്തെ പുഴയിലും ജലനിരപ്പുയര്‍ന്നു. ബാണാസുര ഡാമിന്‍റെ 2 ഷട്ടറുകൾ നാളെ കൂടുതല്‍ ഉയര്‍ത്തും. പൊന്‍കുഴിയില്‍ റോഡില്‍ മരംവീണ് ഗതാഗത തടസ്സം നേരിട്ടു. ജില്ലയില്‍ ട്യൂഷന്‍ സെന്ററുകൾക്കും സ്പെഷല്‍ ക്ലാസുകൾക്കും മതപഠനക്ലാസുകൾക്കും നാളെ അവധിയായിരിക്കും. 

സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ തുടരുകയാണ് . മധ്യകേരളത്തിലെ മൂന്നുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നദികളില്‍ നീരൊഴുക്ക് ശക്തമായി. മണിമല, അച്ചന്‍കോവില്‍ നദികളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കി.

ENGLISH SUMMARY:

Heavy rain continues to batter Wayanad, causing the Kalindi river to overflow and disrupting traffic, while various alert levels are declared across Kerala. Banasura Dam shutters will be raised further, and educational institutions in Wayanad will have a holiday.