mla-help

TOPICS COVERED

ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ജപ്തി ഭീഷണിയോടെ കഴിയുന്ന എം.എല്‍എയെ സഹായിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ എത്തി. കടം വീട്ടി പുതിയ വീട് പണിതു നല്‍കാമെന്ന് എം.എല്‍.എയ്ക്കു പാര്‍ട്ടി ഉറപ്പുനല്‍കി. തൃശൂര്‍ നാട്ടിക എം.എല്‍.എ സി.സി.മുകുന്ദനാണ് സാമ്പത്തിക പ്രതിസന്ധിയിലായ എം.എല്‍.എ. 

കേരളത്തില്‍ ഇങ്ങനെയും എം.എല്‍.എയുണ്ട്. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയുന്ന എം.എല്‍.എ. സി.പി.ഐയുടെ സി.സി.മുകുന്ദന്‍. നാട്ടികയുടെ ജനപ്രതിനിധി. വീടിന്‍റെ മുന്‍വശം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, പുറകിലോട്ട് ഓടിട്ട മേല്‍ക്കൂരയാണ്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. മക്കളുടെ വിവാഹ ചെലവിനായി ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. ഈ ബാധ്യത വീട്ടാന്‍ കഴിഞ്ഞില്ല. സംശുദ്ധമായ രാഷ്ട്രീയ ജീവിതമാണ് മുകുന്ദന്‍റെ പ്രത്യേകത. സഹപ്രവര്‍ത്തകന്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സഹായിക്കാനായി പാര്‍ട്ടി നേതാക്കള്‍ നേരിട്ടെത്തി. മന്ത്രി കെ.രാജനും ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദനും വി.എസ്.സുനില്‍കുമാറും എം.എല്‍.എയെ ആശ്വസിപ്പിക്കാന്‍ എത്തി. പാര്‍ട്ടി കടം  വീട്ടും. വീടു പണിയും. മന്ത്രി കെ.രാജന്‍ ഉറപ്പുനല്‍കി.

രാഷ്ട്രീയകക്ഷി ഭേദമെന്യേ ആളുകള്‍ എം.എല്‍.എയെ കാണാന്‍ എത്തുന്നുണ്ട്. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നി വീണ് എം.എല്‍.എയുടെ കാലിനു പരുക്കേറ്റിരുന്നു.

ENGLISH SUMMARY:

Party leaders have come forward to support Thrissur Nattika MLA C.C. Mukundan, who is living under the threat of property seizure in a leaking house. The party has assured him that they will help clear his debts and build a new house.