പൊതുവിപണിയില്‍ വെളിച്ചെണ്ണ വില അഞ്ഞൂറും കടന്ന് കുതിക്കുമ്പോള്‍ സബ്സിഡിയോടെ സാധനം കിട്ടുമെന്ന പ്രതീക്ഷയില്‍ ആരും സപ്ലൈക്കോയിലേയ്ക്ക് ഓടണ്ട. ഒരിടത്തും വെളിച്ചെണ്ണ കിട്ടാനില്ല. കോഴിക്കോട് ഡിപ്പോയ്ക്ക് കീഴിലുള്ള 27 ഔട്ട്ലെറ്റുകളിലും വെളിച്ചെണ്ണ തീര്‍ന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞു. എന്ന് വരുമെന്ന് ഒരു ധാരണയുമില്ല.
നൂറുകണക്കിന് ആളുകളാണ് വെളിച്ചെണ്ണ തേടി സപ്ലൈക്കോയിലെത്തി നിരാശരായി മടങ്ങുന്നത്. പൊതുവിപണിയില്‍ വില കുതിക്കുമ്പോഴും സപ്ലൈക്കോയില്‍ വെളിച്ചെണ്ണ കിട്ടാനില്ല. സബ് സിഡി സാധനങ്ങളെങ്കിലും മിക്ക സമയത്തും ഉണ്ടാകാറുള്ള നടക്കാവ് ഔട്ട്ലെറ്റിലെ വെളിച്ചെണ്ണ വയ്ക്കുന്ന റാക്ക് കാലിയാണ്.
കോഴിക്കോട് ഡിപ്പോയ്ക്ക് കീഴിലുള്ള 27 ഔട്ട്ലെറ്റിലും വെളിച്ചെണ്ണ തീര്‍ന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞു. സ്റ്റോക്ക് ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിലാണ് ഓരോ ഔട്ട്ലെറ്റ് ജീവനക്കാരും. കോഴിക്കോട് ഡിപ്പോയ്ക്ക് തൊട്ടടുത്തുള്ള കൊടുവള്ളി, കൊയിലാണ്ടി ഡിപ്പോകളിലും വെളിച്ചെണ്ണ തീര്‍ന്നിട്ട് രണ്ടാഴ്ച്ചയിലേറെയായി. അയല്‍ജില്ലകളിലും സമാനഅവസ്ഥയാണെന്നാണ് കേള്‍ക്കുന്നത്.