കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി,എറണാകുളം ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പ്രഫ.കോളജുകള്‍ക്കും അവധി ബാധകം. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും
സംസ്ഥാനത്ത് പരക്കെ മഴ മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് അതിശക്തമായ മഴക്ക് സാധ്യതയുള്ളത്. ഈ ജില്ലകളില്‍ പ്രത്യേക ജാഗ്രത പാലിക്കണം. ഏഴുജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം,എറണാകുളം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ടശക്തമായ മഴക്കും സാധ്യതയുണ്ട്. നാളെയും മറ്റന്നാളും മഴ കനക്കും. തിങ്കളാഴ്ട വരെ സംസ്ഥാനത്ത് മഴതുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു