കേരളത്തിൽ ബി.ജെ.പി.യുടെ ലക്ഷ്യം വോട്ടുവിഹിതം കൂട്ടുകയല്ലെന്നും, പൊതുസമ്മതിയിലൂടെയുള്ള രാഷ്ട്രീയ വളർച്ചയാണെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ ബി.ജെ.പി. ശൈലി മാറണമെന്നും അദ്ദേഹം 'നേരേചൊവ്വേ' എന്ന അഭിമുഖത്തില്‍ പറഞ്ഞു. പാർട്ടിയിൽ ഒറ്റ ഗ്രൂപ്പേയുള്ളൂ, അത് നരേന്ദ്രമോദി ബി.ജെ.പി. ഗ്രൂപ്പാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
മത-സാമുദായിക വിഷയങ്ങളിലൂന്നിയുള്ള രാഷ്ട്രീയ പ്രചാരണം പഴയ രാഷ്ട്രീയമാണെന്ന് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ബി.ജെ.പി.യെക്കുറിച്ചുള്ള ഇത്തരം പ്രചാരണത്തെ കേരളത്തിലെ പാർട്ടി എതിർക്കാത്തതുകൊണ്ടാണ് ഈ പ്രതിച്ഛായ പതിഞ്ഞുപോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനം ആഗ്രഹിക്കുന്ന എല്ലാവരും ബി.ജെ.പി.യെ പിന്തുണയ്ക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.