പതിമൂന്നാമത് പമ്പാ സാഹിത്യോല്‍സവത്തിന് തുടക്കമായി. ആറന്‍മുള പമ്പാതീരത്ത് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പോപ്പുലര്‍ കള്‍ച്ചറാണ് ഈ വര്‍ഷത്തെ വിഷയം. പി.സി.വിഷ്ണുനാഥ് എംഎല്‍എയും ഭാര്യ കനകഹാമയും തുടങ്ങിവച്ച കേരളത്തിലെ ആദ്യത്തെ സാഹിത്യോല്‍സവമാണ് പതിമൂന്നാം എഡിഷനെത്തിയത്. പോപ്പുലര്‍ കള്‍ച്ചര്‍ എന്ന വിഷയത്തിലാണ് മൂന്ന് ദിവസത്തെ സാഹിത്യോല്‍സവം. ഗ്രാമത്തിലെ സാഹിത്യോത്സവം വലിയ കൗതുകം ആണെന്ന് സംവിധായകൻ.
കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് ഈ വര്‍ഷത്തെയും പരിപാടികള്‍. എഴുത്തുകാരായ ജി.ആര്‍ ഇന്ദുഗോപന്‍,വിനോയ് തോമസ്,ആര്‍.രാജശ്രീ.ചിത്രകാരന്‍ റിയാസ് കോമു തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. വിവാദങ്ങളുടെ കാലത്ത് സംവാദമാണ് ലക്ഷ്യം എന്ന് മുഖ്യ സംഘാടകൻ.
വിവിധ വിഷയങ്ങളില്‍ രാജ്യത്തെ പ്രമുഖരായ കലാകാരന്‍മാരും എഴുത്തുകാരുമായ നാല്‍പതോളം പേര്‍ ചര്‍ച്ചകള്‍ നടത്തും.ആറാട്ടുപുഴ ഡി ചാര്‍ളി പമ്പ റെമിനന്‍സിലാണ് പരിപാടി.പമ്പ ഫെസ്റ്റിവല്‍ ഓഫ് ഡയലോഗ്സ് എന്ന ഫെസ്റ്റിൽ വിവിധ കലാപരിപാടികളും അരങ്ങിലെത്തും.