സൂറത്ത് കേരള കലാസമിതി സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മലയാളി മഹാസംഗമവും പ്രതിഭാ പുരസ്കാര സമര്‍പ്പണവും പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കലാസമിതി സ്കൂള്‍ മലയാളി പ്രവാസി സമൂഹത്തിന്‍റെ അഭിമാനപ്രതീകമായി വളര്‍ന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സമിതി പ്രസിഡന്‍റ് സുരേഷ് പി നായര്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ ഗോപാലകൃഷ്ണന് ചലച്ചിത്ര പ്രതിഭാ പുരസ്കാരം സമ്മാനിച്ചു. പായിപ്ര രാധാകൃഷ്ണന്‍, ജോണി ലൂക്കോസ്, ജയരാജ് വാര്യര്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ, ആര്‍ട്ടിസ്റ്റ് മദനന്‍ എന്നിവര്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍നിന്ന് ജൂബിലി പ്രതിഭാ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ഉദ്ഘാടനപ്രസംഗം നിര്‍വഹിച്ത അടൂര്‍ ഗോപാലകൃഷ്ണന്‍റെ രേഖാചിത്രം വേദിയില്‍ വച്ചുതന്നെ വരച്ച് ആര്‍ട്ടിസ്റ്റ് മദനന്‍ അദ്ദേഹത്തിനു സമ്മാനിച്ചു. തുടര്‍ന്ന് വയലാര്‍ സ്‍മൃതിയും ജയരാജ് വാര്യര്‍ ഷോയും നടന്നു. സമിതിയുടെ പുതിയ സ്കൂളിന്‍റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സി.ആര്‍.പാട്ടീല്‍ നിര്‍വഹിച്ചു.