മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍റെ മരണത്തില്‍ അനുശോചിച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്‍റ് എ. സുരേഷ്. കേരളത്തിനൊരു രക്ഷകർത്തൃത്വം നഷ്ടമായെന്ന് സുരേഷ് പറഞ്ഞു. എവിടെ ഒരു സ്ത്രീ പീഡനം ഉണ്ടായലും അവിടെ എതിർക്കാൻ ഒരു വിഎസുണ്ട്. മാനവും മര്യാദയുമായി ജീവിക്കാൻ കാവലായി വി.എസ് ഇവിടെ ഉണ്ടല്ലോ എന്ന് വിശ്വസിക്കുന്നവര്‍ക്കെല്ലാം ഒരു രക്ഷകർത്തൃത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സുരേഷ് പറഞ്ഞു.
Also Read: വിപ്ലവനക്ഷത്രം വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചു
സുരേഷിന്‍റെ വാക്കുകള്‍,
'വി.എസിന്‍റെ വിയോഗം ഇപ്പോഴും വിശ്വസിക്കാൻ എനിക്കാവുന്നില്ല. എന്നെ പോലെ തന്നെ വിഎസിനെ സ്നേഹിക്കുന്ന ആയിരക്കണക്കിന് പതിനായിരക്കണക്കിന് ആളുകൾ കേരളത്തിലും കേരളത്തിന് പുറത്തുണ്ട്. വിഎസ് ഇല്ല എന്ന് വിശ്വസിക്കാൻ ഞങ്ങൾക്കാർക്കും ആവുന്നില്ല.
കേരളത്തിന് ഒരു തീരാനഷ്ടമല്ല, കേരളത്തിന്റെ വലിയ നഷ്ടമാണ്. മണ്ണിനെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കുന്ന പരിസ്ഥിതിയെ സ്നേഹിക്കുന്ന, എവിടെ ഒരു സ്ത്രീ പീഡനം ഉണ്ടായലും അവിടെ എതിർക്കാൻ ഒരു വിഎസുണ്ട്. മാനവും മര്യാദയും ജീവിക്കാൻ ഒരു കാവലായി വി.എസ് ഇവിടെ ഉണ്ടല്ലോ എന്ന് വിശ്വസിക്കുന്ന കേരളത്തിലെ മുഴുവൻ ആളുകള്‍ക്കും ഒരു രക്ഷകർത്തൃത്വം നഷ്ടപ്പെട്ടിരിക്കുകയാണ്'.