Vellappally Natesan at Kollam SN college
സ്കൂള്‍ സമയമാറ്റത്തിലും സുംബ ഡാന്‍സിലും കാന്തപുരം പറയുന്നതു നോക്കി ഭരിച്ചാൽ മതി എന്ന നിലയിലേക്ക് എത്തിയെന്നും മലപ്പുറത്ത് പോയി ചോദിച്ചിട്ട് ചെയ്തില്ലെങ്കിൽ കുഴപ്പമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. സ്കൂൾ സമയമാറ്റം കൊണ്ടുവന്നപ്പോൾ സമസ്ത പറഞ്ഞത് ഓണം, ക്രിസ്മസ് അവധി വെട്ടി കുറയ്ക്കാനാണ്. ഇരിക്കാൻ പറഞ്ഞാൽ കിടന്നു കൊടുക്കുന്ന സർക്കാരാണെന്നും വെളളാപ്പളളി വിമര്‍ശിച്ചു.
തന്ത്രപൂര്‍വം ഭരണം പിടിച്ച് മുഖ്യമന്തി ആകാനാണ് മുസ്‌ലിം ലീഗിന്‍റെ ശ്രമം. മലബാറിന് പുറത്തും ലീഗ് സീറ്റു ചോദിക്കും. ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണെന്നും കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുളള ശക്തി ഇൗഴവര്‍ക്കുണ്ടെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. കോട്ടയത്ത് എസ്എന്‍ഡിപി യോഗം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.