rain-alert-today

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ്  അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെലോ അലർട്ടും നല്കി. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലര്‍ട്ട് നൽകി. 

ചൊവ്വാഴ്ച വരെ മഴ തുടരും. മണിക്കൂറിൽ ' 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനം വിലക്കി. അതിതീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.  വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധിയായിരിക്കും. അതേസമയം കണ്ണൂര്‍ ജില്ലയില്‍ സ്കൂളുകള്‍ക്ക് മാത്രമാണ് അവധി.  

കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വടകര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. 

ENGLISH SUMMARY:

Heavy rainfall is likely across the state today, according to the Meteorological Department. A Red Alert has been issued for the districts of Kozhikode, Malappuram, Wayanad, Kannur, and Kasaragod. Orange Alerts are in place for Ernakulam, Idukki, Thrissur, and Palakkad, while Yellow Alerts have been declared in the remaining districts. Rain alerts have also been issued for all districts tomorrow, with Red Alerts specifically for Kannur and Kasaragod.