കുതിച്ചുയരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ മനോരമന്യൂസിനോട്. റീ ടെന്‍ഡറില്‍ ഇളവ് അനുവദിക്കുമെന്നും ഇതര സംസ്ഥാന കമ്പനികള്‍ക്കും പങ്കെടുക്കാമെന്നും മന്ത്രി അറിയിച്ചു. വെള്ളിയാഴ്ചയാണ് റീടെന്‍ഡര്‍ തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, പൊതുവിപണിയെക്കാള്‍ നൂറുരൂപയില്‍ അധികം കുറവായിട്ടും സപ്ലൈകോയിലെ വെളിച്ചെണ്ണത്തട്ടുകള്‍ കാലിയാണ്. മാസങ്ങളായി വെളിച്ചെണ്ണ കിട്ടാനില്ലെന്നാണ് ജനങ്ങള്‍ പരാതിപ്പെടുന്നത്. ലീറ്ററിന് 329.70 പൈസയാണ് സപ്ലൈകോയിലെ വെളിച്ചെണ്ണ വില. പതിവിന് വിപരീതമായി സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള കമ്പനികള്‍ക്കും റീടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെളിച്ചെണ്ണ സ്റ്റോറുകളിലേക്ക് എത്താന്‍ ഇനിയും വൈകിയേക്കും.