ഹൈസ്കൂളുകളില്‍ ക്ലാസ് സമയം കൂട്ടിയത് പിന്‍വലിക്കില്ലെന്നും എതിര്‍പ്പുയര്‍ത്തിയവരുമായി ചര്‍ച്ച നടത്തുന്നത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തീരുമാനം മാറ്റാനല്ലെങ്കില്‍ പിന്നെന്തിനാണ് ചര്‍ച്ചയെന്ന് ചോദിച്ച ഇടത് അനുകൂലി കൂടിയായ സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം മുസ്ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്തഫലം അനുഭവിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
സ്കൂള്‍ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ഇ കെ വിഭാഗം സമസ്തയാണ് സര്‍ക്കാരിനെതിരെ ആദ്യം രംഗത്ത് വന്നത്. പിന്നാലെ കാന്തപുരം കൂടി വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് ചര്‍ച്ചയ്ക്ക് തയാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായ സാഹചര്യത്തില്‍ തുടര്‍ നിലപാട് തിരുമാനിക്കാന്‍ ഇ കെ വിഭാഗം സമസ്ത കോഴിക്കോട് യോഗം ചേരുന്നതിനിടെയാണ് എന്തുവന്നാലും സമയമാറ്റം പിന്‍വലിക്കില്ലെന്ന് മന്ത്രി പറഞ്ഞത്.
സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ചെങ്കിലും കടുത്ത നിലപാട് വേണ്ടെന്ന് വച്ച സമ്സത, മന്ത്രിയുടെ പുതിയ തീരുമാനത്തോട് എന്ത് സമീപനം സ്വീകരിക്കുമെന്നത് പ്രധാനമാണ്