നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയ സംഭവത്തില്‍ പ്രതികരണവുമായി ഇടപെടല്‍ നടത്തിയ കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. മനുഷ്യനെന്ന നിലയിലാണ് ഇടപെട്ടതെന്നും യെമനിലെ പണ്ഡിതന്മാരോട് ഇക്കാര്യം ആവശ്യപ്പെട്ടെന്നും കാന്തപുരം പറഞ്ഞു. യെമൻ ജനതക്ക് സ്വീകാര്യരായ പണ്ഡിതരെയാണ് ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം പറഞ്ഞു.
'ഇസ്‍ലാം മനുഷ്യത്വത്തിന് വളരെ പ്രാധാന്യം കൽപ്പിക്കുന്ന മാതമാണ്. അവിടെ ജാതിയും മതവുമില്ല, മനുഷ്യൻ എന്ന നിലയിൽ അവിടെയുള്ള പണ്ഡിതന്മാരോട് പറയുമ്പോൾ അവർക്ക് പെട്ടെന്ന് മനസിലായി. അതുകൊണ്ട് വിഷയത്തിൽ ഇടപെട്ടത്. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചു. ഇനി പ്രാര്‍ഥിക്കുക. നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കുക' അദ്ദേഹം പറഞ്ഞു.
ഒരു കുറ്റം ചെയ്തയാളെ പ്രായശ്ചിത്വം കൊടുത്തുകൊണ്ട് ഒഴിവാക്കാൻ കുടുംബങ്ങൾക്ക് മാത്രമെ അധികാരമുള്ളൂ. ഈ കുറ്റത്തിൽങ്ങൾ നിന്നും കാശു വാങ്ങി ഒഴിവാക്കണം എന്നാണ് ആവശ്യപ്പെട്ടത്. ചാണ്ടി ഉമ്മന്‍ എംഎല്‍എ വഴി പണം കൊടുക്കാന്‍ തയ്യാറെന്ന വിവരം അറിയാന്‍ കഴിഞ്ഞു. നല്ല അന്തരീഷം ഉണ്ടാവട്ടെയെന്നും കാന്തപുരം പറഞ്ഞു.
'വിഷയത്തില്‍ ഇടപെടാന്‍ കാരണം ഒരു മനുഷ്യൻ എന്ന നിലയ്ക്കാണെന്നും എന്നെ കൊണ്ട് കഴിയുന്നത് ചെയ്യാനാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. അന്നും ഇന്നും ഏത് കാലവും മുസ്‍ലിം എന്ന് നോക്കുന്നത് പള്ളികളില്‍ മാത്രമാണ്. പൊതുവിലുള്ള ഒരു വിഷയത്തിൽ ജാതിയോ മതമോ ഒന്നും നോക്കാറില്ല എന്ന് നിങ്ങൾക്ക് തന്നെ അനുഭവത്തിൽ
ഉണ്ടായിരിക്കാം. മുസ്‍ലിങ്ങള്‍ക്കൊപ്പമെന്നോ ഹൈന്ദവര്‍ക്കൊപ്പമെന്നോ ക്രൈസ്തവര്‍ക്കൊപ്പമെന്നോ അല്ല, ഇതുപോലുള്ള പൊതുവിഷയങ്ങളില്‍ മനുഷ്യര്‍ക്കൊപ്പമാണ്' എന്നും അദ്ദേഹം പറഞ്ഞു.