അമേരിക്കയിൽ വൈദ്യപരിശോധനയ്ക്കും ചികിൽസയ്ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് തിരിച്ചെത്തി. ദുബായ് വഴി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് ബിന്ദു എന്ന വീട്ടമ്മയുടെ മരണത്തിൽ പ്രതിഷേധം കത്തിനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. ഇതിനിടെ സർവകലാശാലയിലെ പ്രതിഷേധം കടുക്കുകയും കീം പ്രവേശനത്തിലെ അപാകതയിൽ മന്ത്രി ആർ.ബിന്ദുവിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കെയും ആണ് മുഖ്യമന്ത്രി മടങ്ങിയെത്തിയിരിക്കുന്നത്.