സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ശ്രീചിത്രാ ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 16, 15 , 12 വയസുള്ള പെൺകുട്ടികളാണ് അമിതമായി ഗുളിക കഴിച്ചത്. രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും ഒരു കുട്ടിയെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുതിർന്ന കുട്ടികളുടെ റാഗിങ് കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കുട്ടികളുടെ മൊഴി. റാഗിങ് നടന്നിട്ടില്ലെന്നും കുട്ടികൾക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റെ പ്രയാസത്തിലാവും അമിതമായി ഗുളിക കഴിച്ചതെന്നും ശ്രീചിത്രാഹോം സൂപ്രണ്ട് പ്രതികരിച്ചു. അടുത്തിടെ അന്തേവാസികളായി എത്തിയ മൂന്ന് പെണ്‍കുട്ടികളാണ് ആത്മഹത്യാശ്രമം നടത്തിയത്.